ചിലിയിൽ കാട്ടുതീ: 46മരണം; ഇരുന്നൂറിലേറെ പേരെ കാണാതായി


ചിലിയിലെ വിന ഡെൽ‍മാറിലെ ജനവാസ മേഖലയിൽ‍ ഉണ്ടായ കാട്ടുതീയിൽ‍ 46 പേർ‍ മരിച്ചു. ഇരുന്നൂറിലേറെ പേരെ കാണാതായി. 43,000 ഹെക്‌ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേർ‍ക്ക് വീട് നഷ്‌ടമായതായും കണക്കുകൾ‍ സൂചിപ്പിക്കുന്നു. ഉയർ‍ന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവർ‍ത്തനത്തിനും വെല്ലുവിളിയാവുകയാണ്.

നാല് സ്ഥലങ്ങളിലായി കാട്ടുതീ വ്യാപിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർ‍ന്നേക്കുമെന്നാണ് സൂചന. വീടുകളിലേക്ക് രക്ഷാപ്രവർ‍ത്തകർ‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. രക്ഷാപ്രവർ‍ത്തകരുമായി സഹകരിക്കണമെന്ന് പ്രസിഡന്റ് ഗബ്രിയേൽ‍ ബോറിക് ചിലിയൻ ജനതയോട് അഭ്യർ‍ത്ഥിച്ചു.

article-image

esfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed