ബന്ദികൾക്കും സാധാരണക്കാർക്കും മരുന്നും സഹായങ്ങളും ഗാസയിൽ എത്തിത്തുടങ്ങി
ഇസ്രയേലും ഹമാസും കരാറിലെത്തിയതിന് പിന്നാലെ ബന്ദികൾക്കും സാധാരണക്കാർക്കും മരുന്നും മറ്റു സഹായങ്ങളും ഗാസയിൽ എത്തിത്തുടങ്ങി. 61 ടണ്‍ മരുന്നുകൾ ഈജിപ്‌ത് വഴി ഗാസയിലെത്തിച്ചതായി ഖത്തർ അറിയിച്ചു. 12 വാണിജ്യ ട്രക്കുകൾക്കു പുറമെ ഭക്ഷണവും വെള്ളവും മരുന്നുകളുമായി 48 ട്രക്ക് ബുധനാഴ്‌ച ഗാസയിലെ റഫ അതിർത്തി കടന്നതായി റെഡ് ക്രസന്റ് അറിയിച്ചു. ഇസ്രയേൽ നിയന്ത്രണത്തിലുള്ള കരേം അബു സലേം ഇടനാഴി വഴി 146 ട്രക്കുമെത്തി.
ഒരു പെട്ടി മരുന്ന് ബന്ദികൾക്ക് നൽകുമ്പോൾ 1000 പെട്ടി ഗാസയിലെ ജനങ്ങൾക്ക് നൽകണമെന്നാണ് കരാർ. വെടിനിർത്തൽ കരാർ ഡിസംബർ ഒന്നിന് അവസാനിച്ചശേഷം ഹമാസും ഇസ്രയേലും അംഗീകരിച്ച ആദ്യത്തെ കരാറാണിത്.
asdsad