അമേരിക്കയിൽനിന്ന് ജപ്പാൻ 400 ടോമാഹാക്ക് ക്രൂസ് മിസൈലുകൾ വാങ്ങും
അമേരിക്കയിൽനിന്ന് ജപ്പാൻ 400 ടോമാഹാക്ക് ക്രൂസ് മിസൈലുകൾ വാങ്ങും. ഇതിനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 235 കോടി ഡോളറിന്‍റേതാണു കരാർ. മേഖലയിലെ സുരക്ഷാഭീഷണി കണക്കിലെടുത്താണ് ജപ്പാൻ ആയുധശേഷി വർധിപ്പിക്കുന്നത്. യുദ്ധക്കപ്പലുകളിൽനിന്നു തൊടുക്കാവുന്ന ടോമാഹാക്ക് മിസൈലുകൾക്ക് 1600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ തകർക്കാനാകും. 2027ഓടെ ജപ്പാന്‍റെ വാർഷിക പ്രതിരോധ ബജറ്റ് 6800 കോടി ഡോളറിന്‍റേതാകും.
ഇതോടെ അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഏറ്റവും കൂടുതൽ പ്രതിരോധ ബജറ്റുള്ള രാജ്യമായി ജപ്പാൻ മാറും. ചൈനയിൽനിന്നും ഉത്തര കൊറിയയിൽനിന്നുമാണു ജപ്പാൻ ഭീഷണി നേരിടുന്നത്. ഇതോടെ യുഎസ്, ഓസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായി ജപ്പാൻ സൈനികസഹകരണം വർധിപ്പിച്ചു.
zcads