ചൈനയിലെ ജനസംഖ്യയിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തി


ചൈനയിൽ ജനസംഖ്യ തുടർച്ചയായ രണ്ടാം വർഷവും താഴോട്ടുതന്നെ. 2023 വർഷം അവസാനിച്ചപ്പോൾ ജനസംഖ്യ 140.9 കോടി ആണ്. തലേ വർഷത്തിൽനിന്ന് 20.8 ലക്ഷം കുറവാണിത്. ചൈനയിലെ ജനനനിരക്ക് ഓരോ ആയിരം പേർക്കും 6.39 ആയി കുറയുകയുമുണ്ടായി. കുപ്രസിദ്ധമായ ഒറ്റക്കുട്ടി നയം മൂലം ചൈനീസ് ജനസംഖ്യ പതിറ്റാണ്ടുകളായി താഴോട്ടാണ്. വയോധികരുടെ എണ്ണം വർധിക്കുന്നതും തൊഴിലെടുക്കാൻ ശേഷിയുള്ള യുവാക്കളുടെ എണ്ണം കുറയുന്നതും ചൈനീസ് സാന്പത്തികമേഖല നേരിടുന്ന വെല്ലുവിളികളാണ്. 

ചൈനീസ് സർക്കാർ ഒറ്റക്കുട്ടിനയം 2015ൽ പിൻവലിച്ചിരുന്നു. കൂടുതൽ കുട്ടികളുണ്ടാകാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇവ ഫലം നല്കുന്നില്ല. നഗരങ്ങളിലെ ജീവിതച്ചെലവും കരിയർ മുൻഗണനകളും കണക്കിലെടുത്ത് യുവദന്പതികൾ കുട്ടികളുടെ കാര്യത്തിൽ അമാന്തം കാട്ടുന്നു.

article-image

്ംെമെി

You might also like

Most Viewed