അടിയന്തര സാഹചര്യങ്ങളിൽ വേണ്ട മാർഗനിർദേശങ്ങൾ നൽകാനുമായി പുതിയ ഓൺലൈൻ പോർട്ടൽ


അടിയന്തര സാഹചര്യങ്ങളിലും അത്യാവശ്യ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കാനായി ചെയ്യേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് ബഹ്റൈനിലെ പൗരന്മാരെയും താമസക്കാരെയും ബോധവത്കരിക്കാനും വേണ്ട മാർഗനിർദേശങ്ങൾ നൽകാനുമായി പുതിയ ഓൺലൈൻ പോർട്ടൽ നിലവിൽ വന്നു. www.ncpp.gov.bh എന്ന ദേശീയ സിവിൽ പ്രൊട്ടക്ഷൻ പ്ലാറ്റ്‌ഫോം  ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങൾ നൽകുകയും നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സുരക്ഷ കൈവരിക്കേണ്ടതെങ്ങനെ എന്ന അവബോധം നൽകാനും പോർട്ടൽ ഉപകരിക്കും. സൈറ്റിൽ  ഇംഗ്ലീഷിലും അറബിക്കിലും വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്.  

അപകട സൈറണുകൾ കേൾക്കുമ്പോൾ പാലിക്കേണ്ട സംഗതികൾ, ദുരന്തങ്ങൾ, ഒഴിപ്പിക്കലുകൾ, അഭയം തേടാനുള്ള നടപടികൾ എന്നിവ സംബന്ധിച്ചും ഇതിലൂടെ നിർദേശങ്ങൾ ലഭിക്കും.  പ്ലാറ്റ്‌ഫോമിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ പുറത്തിറക്കിയത്. അടിയന്തര പ്രതികരണ സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെയുള്ള ഫോണുകളിൽ മെസേജും അയച്ചിരുന്നു.

article-image

ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed