ജനസദസ്സിന് മുമ്പ് 2 ഗഡു ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ശ്രമം


സംസ്ഥാനത്ത് രണ്ട് ഗഡു ക്ഷേമ പെൻഷൻ രണ്ടാഴ്ചക്ക് അകം വിതരണത്തിനെത്തിക്കാൻ ധന വകുപ്പ്. നവകേരള ജനസദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് മുൻപ് പെൻഷൻ വിതരണം ചെയ്യാനാണ് ശ്രമം നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നാല് മാസത്തെ കുടിശികയാണ് നിലവിലുള്ളത്. ഇതിൽ രണ്ട് മാസത്തെ പെൻഷൻ വിതരണത്തിനുള്ള 2000 കോടി ഉടനെ കണ്ടെത്തണം.

സഹകരണ കൺസോർഷ്യത്തിൽ നിന്ന് പണമെടുക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അത് വിജയിച്ചില്ല. തുടർന്നാണ് മറ്റ് മാ‍ർഗ്ഗങ്ങൾ അന്വേഷിക്കുന്നത്. ഡിസംബർ വരെ സംസ്ഥാനത്തിനെടുക്കാൻ അനുവാദമുള്ള കടത്തിൽ 52 കോടി മാത്രമാണ് ഇനി ബാക്കിയുള്ളത്. കൂടുതൽ തുകയ്ക്കുള്ള ബില്ല് മാറി എടുക്കുന്നതിൽ ട്രഷറി നിയന്ത്രണവും തുടരുകയാണ്.

article-image

dsadsdsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed