ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ്: ബാറ്റിംഗ് തെരഞ്ഞെടുത്തു

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ്. ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കയ്‌ക്കെതിരെ കളിച്ച ടീമിൽ നിന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റം. ജെറാൾഡ് കോട്‌സിക്ക് പകരം തബ്രിസ് ഷംസി ടീമിൽ.
കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലാണ് മത്സരം. ടൂര്‍ണമെന്റില്‍ വിജയ തുടര്‍ച്ച തുടരാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ ജയത്തോടെ സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
dsdasadsadsasd