ഗാസയിലെ വെടിനിർ‍ത്തൽ‍ നിർ‍ദേശം ഹമാസിനെ സഹായിക്കുമെന്ന് അമേരിക്ക


ഗാസയിലെ വെടിനിർ‍ത്തൽ‍ നിർ‍ദേശം തള്ളിക്കളഞ്ഞ് അമേരിക്ക. വെടിനിർ‍ത്തൽ‍ പ്രഖ്യാപിക്കുന്ന നീക്കം ഹമാസിനെ സഹായിക്കുമെന്നാണ് യുഎസ് നിലപാട്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിൽ‍ നടത്തിയ തുറന്ന സംവാദത്തിലാണ് യുഎസ് നിലപാട് വ്യക്തമാക്കിയത്. വെടിനിർ‍ത്തൽ‍ പ്രഖ്യാപിക്കുന്നത് ഹമാസിനെ കൂടുതൽ‍ ശക്തിപ്പെടുത്തുമെന്നും ഇസ്രയേലിന് നേരെയുള്ള ആക്രമണം കൂടാന്‍ ഇടയാക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലർ‍ പറഞ്ഞു. 

ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ‍ എത്തിക്കുന്നതിൽ‍ വെടിനിർ‍ത്തൽ‍ പ്രഖ്യാപിക്കേണ്ടതുണ്ടെന്ന യുഎന്നിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിലപാടുകൾ‍ക്ക് എതിരാണ് അമേരിക്കയുടെ വാദം. 

അതേസമയം യുഎന്‍ സെക്രട്ടറി ജനറൽ‍ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേൽ‍ രംഗത്തെത്തി. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറൽ‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമർ‍ശനം. ഇസ്രയേൽ‍ പൗരന്മാർ‍ക്കും ജൂതജനങ്ങൾ‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളിൽ‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതിൽ‍ അർ‍ത്ഥമില്ലെന്നും ഇസ്രയേൽ‍ കുറ്റപ്പെടുത്തി.

article-image

dsgdsg

You might also like

  • Straight Forward

Most Viewed