ബെനിനിൽ ഇന്ധന ഡിപ്പോയിലുണ്ടായ പൊട്ടിത്തെറിയിൽ 35 മരണം


പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബെനിനിൽ ഇന്ധന ഡിപ്പോയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരു കുട്ടി ഉൾപ്പെടെ 35 പേർ മരിച്ചു. നൈജീരിയ അതിർത്തിക്കടുത്തുള്ള സെമെ പോഡ്ജി നഗരത്തിലാണ് സംഭവം. അനധികൃതമായി ഇന്ധനം സംഭരിച്ച കേന്ദ്രത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. 

പത്തിലധികം പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പ്രധാന എണ്ണ ഉൽപാദക രാജ്യമായ നൈജീരിയയുമായുള്ള ബെനിൻ അതിർത്തിയിൽ ഇന്ധന കള്ളക്കടത്ത് സാധാരണമാണ്. അതിർത്തി പട്ടണങ്ങളിൽ അനധികൃത റിഫൈനറികളും പൈപ് ലൈനുകളും സംഭരണ കേന്ദ്രങ്ങളും ധാരാളമാണ്.

You might also like

Most Viewed