ഖാലിസ്ഥാന്‍വാദി നേതാവ് അവതാര്‍ ഖണ്ഡ ലണ്ടനിൽ മരിച്ച നിലയില്‍

ഖാലിസ്ഥാന്‍വാദി നേതാവ് അവതാര്‍ ഖണ്ഡയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ലണ്ടനിലെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഏറെ നാളായി രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 19ന് ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന്‍ ഓഫീസ് ആക്രമിച്ച കേസിലെ പ്രധാനിയാണ് ഇയാള്‍. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന ഭീകര സംഘടനയുടെ നേതാക്കളില്‍ ഒരാളാണ്. വിദ്യാര്‍ഥി വിസയില്‍ ലണ്ടനിലെത്തിയ ഇയാള്‍ ഇന്ത്യക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
sfghdfsghdfshj