കൊതുകുകളെ വന്ധ്യംകരിക്കാനൊരുങ്ങി അർജന്റീന

ഡെങ്കിപ്പനി പോലുള്ള കൊതുകു ജന്യ രോഗങ്ങൾ ക്രമാതീതമായി വർധിച്ചതോടെ പരിഹാര മാർഗം തേടി അർജന്റീന. കൊതുകുകളെ വന്ധ്യംകരിക്കാനാണ് അവരുടെ തീരുമാനം. വികിരണങ്ങൾ ഉപയോഗിച്ച് നിലവിലുള്ള കൊതുകുകളുടെ ജനിതകത്തിൽ മാറ്റം വരുത്തിയതിനു ശേഷം ഇവയെ തുറന്നുവിടാനാണ് തീരുമാനം.അടുത്തിടെ രാജ്യത്ത് ഡെങ്കിപ്പനി ബാധിച്ച് 40 പേരാണ് മരിച്ചത്. ഈവർഷം അർജന്റീനയിൽ 41,000 കൊതുകുജന്യ രോഗങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനവാണിത്. ഇത്തവണ താപനില ഗണ്യമായി വർധിച്ചതാണ് കൊതുകുകൾ പെരുകാൻ കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. 2016 മുതൽ കൊതുകുകളെ തുരത്താനുള്ള വിദ്യകൾ പ്രയോഗിക്കുന്നുണ്ട് ഇവിടെ.
ഓരോ ആഴ്ചയും പതിനായിരം ആൺകൊതുകുകളെ വികിരണങ്ങൾ ഉപയോഗിച്ച് വന്ധ്യംകരിക്കാണാണ് പദ്ധതി. ആദ്യഘട്ടത്തിൽ വന്ധ്യംകരിച്ച അഞ്ച്‍ലക്ഷം കൊതുകുകളെ തുറന്നുവിടും. ഇവ പെൺകൊതുകുകളുമായി ഇണചേരുമ്പോൾ പ്രജനനം നടക്കില്ല. അങ്ങനെ കൊതുകുകളുടെ എണ്ണം കുറക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
ytyrty