ചങ്ങനാശേരിയിൽ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന വാളംപറമ്പില്‍ അഖില്‍ രാജ് (21) നെയാണ് ചങ്ങനാശേരി പോലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിൽനിന്നു പിടിച്ചറിക്കി സ്‌കൂട്ടറില്‍ കയറ്റി കടന്നുകളയുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്‌ഐ ജയകൃഷ്ണന്‍, പ്രസാദ് ആര്‍ നായര്‍, എഎസ്‌ഐ സിജു സൈമണ്‍, രഞ്ജീവ് ദാസ്, പി.ഇ. ആന്‍റണി, സിനി കെ. മാത്യു, സിപിഒമാരായ തോമസ് സ്റ്റാന്‍ലി, അതുല്‍ കെ.മുരളി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഖില്‍ രാജിനെതിരെ തൃശൂര്‍ വെസ്റ്റ് സ്റ്റേഷനില്‍ പോക്‌സോ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

article-image

asdds

You might also like

Most Viewed