ദക്ഷിണ കൊറിയൻ സിനിമകൾ കണ്ടതിന് ആൺകുട്ടികളെ വെടിവെച്ചു കൊന്ന് ഉത്തരകൊറിയ


ദക്ഷിണ കൊറിയൻ സിനിമകൾ കാണുകയും വിൽക്കുകയും ചെയ്ത കൗമാരക്കാരായ ആൺകുട്ടികളെ ഉത്തരകൊറിയൻ ഭരണകൂടം വെടിവെച്ച് കൊന്നു. ഉത്തരകൊറിയയിലെ ഫയറിംഗ് സ്‌ക്വാഡാണ് 16ഉം 17ഉം പ്രായമുള്ള ആൺകുട്ടികളെ വെടിവെച്ചു കൊന്ന് ശിക്ഷ നടപ്പാക്കിയത്. ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരകൊറിയയിലെ റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളിലാണ് കുട്ടികൾ പഠിച്ചിരുന്നത്.

ഒക്ടോബർ അവസാന വാരമാണ് സംഭവം നടക്കുന്നത്. വിദ്യാർത്ഥികൾ സ്‌കൂളിൽ കെ-ഡ്രാമകൾ വിതരണം ചെയ്തുവെന്നും കണ്ടുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കൗമാരക്കാരെ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവന്ന് വധശിക്ഷയ്ക്ക് വിധിക്കുകയും ഉടൻ തന്നെ നഗരത്തിലെ ഒരു എയർഫീൽഡിൽ അധികൃതർ വെടിവെച്ച് വീഴ്ത്തുകയുമായിരുന്നു.

article-image

aaaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed