ചൈനയുടെ ചാരക്കപ്പൽ‍ ഇന്ത്യൻ സമുദ്ര മേഖലയിൽ‍


ഇന്ത്യ അടുത്തയാഴ്ച സുപ്രധാന ബാലിസ്റ്റിക് മിസൈൽ‍ പരീക്ഷണം നടത്താനിരിക്കേ ചൈനയുടെ ചാരക്കപ്പൽ‍ ഇന്ത്യൻ സമുദ്ര മേഖലയിൽ‍ പ്രത്യക്ഷപ്പെട്ടു. ചൈനയുടെ റിസേർ‍ച് ആന്റ് സ്‌പേസ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്−5 ഓഗസ്റ്റിൽ‍ ശ്രീലങ്കയിലെ ഹംബാന്റോട്ട തുറമുഖത്ത് എത്തിയത് ഇന്ത്യയും ശ്രീലങ്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ‍ വിള്ളൽ‍ വരെ വരുത്തിയിരുന്നു. ഇതേ കപ്പൽ‍ തന്നെയാണ് ഇന്ത്യൻ ഓഷ്യൻ റീജിണൽ‍ വന്നതായി നേവി കണ്ടെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഇന്തോനീഷ്യയിലെ സുൻ‍ഡ സ്‌ട്രെയ്റ്റ് വഴിയാണ് കപ്പൽ‍ പ്രവേശിച്ചതെന്ന് നേവി വ്യക്തമാക്കുന്നു.

വലിയ ആന്റിനകളും ആധുനിക സെൻസറുകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും 400ഓളം ജീവനക്കാരുമുള്ള ഈ ചാരക്കപ്പലിൽ‍ 20,000ടൺ‍ ഭാരംവരും. അടുത്തയാഴ്ച ഒഡീഷയിലെ അബ്ദുൾ‍ കലാം ദ്വീപിൽ‍ നിന്ന് ഇന്ത്യ 5000 കിലോമീറ്റർ‍ ദൂരപരിധിയുള്ള അഗ്നി−V വിക്ഷേപിക്കാനിരിക്കേയാണ് ചൈനയുടെ ഈ കടന്നുകയറ്റം.

article-image

ു്ിു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed