റഷ്യയിലെ ഉലിയാനോവ്സ്കിയിൽ ട്രക്കും മിനി−ബസും കൂട്ടിയിടിച്ച് 16 മരണം

റഷ്യയിലെ ഉലിയാനോവ്സ്കിയിൽ ട്രക്കും മിനി−ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 16 പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. കൊല്ലപ്പെട്ടവരിൽ ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ റഷ്യൻ ഏജൻസികൾ അന്വേഷണം ആരംഭിച്ചു.