തിരുവനന്തപുരത്ത് ഭർത്താവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയും

ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തി കുഴിയിലാണ് ഭർത്താവും ഭാര്യയും ജീവനൊടുക്കിയത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇവർക്ക് മൂന്നര വയസുള്ള മകളുണ്ട്.
രണ്ടാഴ്ചയായി ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. അപര്‍ണ സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ വൈകിട്ട് വന്ന് രാജേഷ് അപര്‍ണയെയും കുട്ടിയെയും വീട്ടിലേക്ക് തിരികെവിളിച്ചു.
എന്നാല്‍ അപര്‍ണ പോകാന്‍ തയാറായില്ല. തുടര്‍ന്നാണ് രാത്രി വീട്ടിലെത്തി രാജേഷ് തൂങ്ങിമരിച്ചത്. ഈ വിവരം അറിഞ്ഞ് രാവിലെ പത്തരയോടെ അപര്‍ണ ആസിഡ് എടുത്തു കുടിക്കുകയായിരുന്നു. വലിയമല പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.