റഷ്യൻ ഷെല്ലാക്രമണം: യുക്രെയ്‌നിയൻ സിനിമാ താരം കൊല്ലപ്പെട്ടു


യുക്രെയ്‌നിൽ നടന്ന റഷ്യൻ ഷെല്ലാക്രമണത്തിൽ സിനിമാ താരം കൊല്ലപ്പെട്ടു. സിനിമാ താരം ഒക്‌സാന ഷ്വാർട്‌സ് കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരം ഏറെ കാലം പ്രവർത്തിച്ചിരുന്ന യംഗ് തീയേറ്റർ കമ്മ്യൂണിറ്റിയും മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്‌നിലെ പരമോന്നത ബഹുമതി നേടിയ താരമാണ് ഒക്‌സാന.

67 വയസ്സായിരുന്നു ഒക്‌സാനയ്‌ക്ക്. കീവിലെ റെസിഡൻഷ്യൻ കെട്ടിടത്തിന് നേരെയുള്ള ഷെല്ലാക്രമണത്തിലാണ് ഒക്‌സാന കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. പ്രിയതാരത്തിന്റെ വിയോഗത്തിൽ അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് എത്തുന്നത്. അതേസമയം യുക്രെയ്ൻ സർക്കാർ മരണവിവരം സ്ഥിരീകരിച്ചിട്ടില്ല.

യുക്രെയ്‌ന്റെ വിവിധ ഇടങ്ങളിൽ റഷ്യയുടെ ഷെല്ലാക്രമണം തുടരുകയാണ്. വെടിനിർത്തലുമായി മുന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ച് യുക്രെയ്‌നിൽ റഷ്യൻസേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഖാർകീവ് നഗരത്തിന് അടുത്തുള്ള മെരെഫെ പട്ടണത്തിലെ സ്‌കൂളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും റഷ്യ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രെയ്ൻ അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed