ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി സിംഗപ്പൂർ


 

സിംഗപ്പൂർ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സിംഗപ്പൂർ. ഇന്ത്യയിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ദീർഘകാല വിസയുള്ളവർക്കും സന്ദർശകർക്കും പ്രവേശനം അനുവദിക്കില്ലെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തു‌ടരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാർക്ക് സിംഗപ്പൂർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കുടിയേറ്റ തൊഴിലാളികൾക്കിടയിലെ കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് സിംഗപ്പൂർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.17 കുടിയേറ്റ തൊഴിലാളികൾക്ക് കോവിഡ് ബാധിച്ചിരുന്നു. ഡോമിറ്ററിയിലെ 1,100ലേറെ പേരെ ക്വാറന്‍റൈലാക്കിയിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇന്ത്യയുമായുള്ള യാത്രാ നിയന്ത്രണങ്ങൾ ഡോർമിറ്ററികളിലെ കേസുകൾ തടയാൻ സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു. സിംഗപ്പൂരിലെത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed