കോട്ടയത്ത് മൂന്ന് പഞ്ചായത്തുകൾ പൂർണമായും അടച്ചിടുന്നു

കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ കോട്ടയം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ സന്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. അതിരന്പുഴ, ആർപ്പൂക്കര, പാന്പാടി പഞ്ചായത്തുകളിലാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണം കൊണ്ടുവരുന്നത്. ഇവിടങ്ങളിൽ രാത്രി ഏഴ് മുതൽ പുലർച്ചെ ഏഴ് വരെ യാത്രകൾ കർശനമായി നിരോധിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും രാത്രി ഏഴിന് ശേഷം അടയ്ക്കണമെന്നാണ് കളക്ടറുടെ ഉത്തരവ്. മൂന്ന് പഞ്ചായത്തിന്‍റെ അതിർത്തികളിലും പോലീസ് പട്രോളിംഗ് ശക്തമാക്കും. ജില്ലയിലെ 15 ഇടങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്താനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.