മധ്യപ്രദേശിൽ 59-കാരിയായ കോവിഡ് രോഗിക്ക് നേരെ ബലാത്സംഗ ശ്രമം
ഭോപ്പാൽ: മധ്യപ്രദേശിൽ 59−കാരിയായ കോവിഡ് രോഗിക്ക് നേരെ ബലാത്സംഗ ശ്രമം. ഗ്വാളിയോറിൽ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയ ഹോട്ടലിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വാർഡ് ബോയ് ആണ് ബലാൽസംഗം ചെയ്യാൻ ശ്രമിച്ചത്. ഓക്സിജൻ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

