ബി.ബി.സി ചാനലിന് നിരോധനം ഏർപ്പെടുത്തി ചൈന



ബി.ബി.സി വേൾഡ് ന്യൂസ് ചാനലിന് ചൈനയിൽ നിരോധനം. നിർദേശങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധമായിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിർദേശം ബി.ബി.സി ലംഘിച്ചുവെന്ന് അധികൃതർ പ്രതികരിച്ചു. ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ബി.ബി.സിയെത്തി. ചൈനയുടെ ഈ പ്രവൃത്തിയില്‍ ഖേദമുണെന്നാണ് ബി.ബി.സി പ്രതികരിച്ചത്. പക്ഷപാത രഹിതവും സത്യസന്ധവുമായ വാര്‍ത്തയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും ബി.ബി.സി വ്യക്തമാക്കി.

You might also like

Most Viewed