ഇന്ത്യയുടെ പ്രതിരോധം ഫലപ്രാപ്തിയിലേക്ക്; കോവിഡ് പതിിയെ പിൻവാങ്ങുന്നു

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് തുടർച്ചയായി രേഖപ്പെടുത്തുന്നത്. കൂടാതെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,309 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 15,858 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,05,89,230 ആയി. നിലവിൽ 1,35,926 പേർ മാത്രമാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. പ്രതിദിനം ആയിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ 100ൽ താഴെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 87 പേർ കൂടി മരിച്ചതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,55,447 ആയി.