കൊവിഡ് പടർന്നത് മൃഗങ്ങളിൽ നിന്നാണെന്നതിന് തെളിവില്ല: ലോകാരോഗ്യ സംഘടന


ബീജിംഗ്: കൊവിഡ്-19 മൃഗങ്ങളിൽനിന്നാണ് പടർന്നത് എന്നതിന് തെളിവില്ലെന്ന് കൊവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന സംഘത്തിന്റെ തലവൻ ലിയാങ് വാൻയങ്. കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യസംഘടനയുടേയും ചൈനയുടേയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുളള സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്. മൃഗങ്ങളിൽനിന്നാണ് കൊവിഡ് പടർന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന നടത്തുന്ന അന്വേഷണങ്ങളോട് തങ്ങൾ പൂർണമായും സഹകരിക്കുന്നുണ്ടെന്നും ലിയങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം ജൂലായ് മാസത്തോടെ ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും വിദഗ്ദ്ധ സംഘം സംയുക്തമായി കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, ജിൻയിന്റാൻ ആശുപത്രി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാർക്കറ്റായ മായ്ഷാസൂ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാൻ സന്ദർശിച്ചത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയാണ് കൊവിഡിന്റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതൽക്കെ അമേരിക്ക ഉയർത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed