അമേരിക്കയ്ക്ക് പുതിയ ആഭ്യന്തര സുരക്ഷാ മേധാവി
വാഷിംഗ്ടൺ: അമേരിക്കയുടെ ആഭ്യന്തര സുരക്ഷ വിഭാഗം മേധാവിയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം നൽകി. ജോ ബൈഡൻ നാമനിർദ്ദേശം നടത്തിയതിനാണ് സെനറ്റ് 43നെതിരെ 56 വോട്ടിന് അനുമതി നൽകിയത്. ഇതോടെ അലീജാൻഡ്രോ മയോർക്കാസ് ആഭ്യന്തര സുരക്ഷാ മേധാവിയായി ചുമതലയേൽക്കും.
റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളുടെ ശക്തമായ എതിർപ്പിനെ 13 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡെമോക്രാറ്റുകൾ തോൽപ്പിച്ചത്. ഹോം ലാന്റ് സെക്യൂരിറ്റി കമ്മിറ്റിയുടെ മുന്പാകെ ആദ്യം എത്തിയ നാമനിർദ്ദേശം പാസ്സായ ശേഷമാണ് സെനറ്റ് കമ്മറ്റിയുടെ മുന്പാകെ അവസാന ഘട്ട തീരുമാനത്തിനായി എത്തിയത്. അമേരിക്കയുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നായ മെക്‌സികോ അതിർത്തി വിഷത്തിലെ മതിൽ നിർമ്മാണത്തിലാണ് മയോർക്കാസ് ആദ്യ തീരുമാനമെടുക്കുക എന്നാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

