കോവിഡ് ഉത്ഭവം: വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ച് ചൈന


ബീജിംഗ്: കോവിഡിന്റെ ഉത്പത്തിയെ കുറിച്ച് പഠിക്കാൻ ലോകാരോഗ്യ സംഘടന വുഹാനിലേക്ക് അയക്കാനൊരുങ്ങിയ വിദഗ്‌ദ്ധ സംഘത്തിന് അനുമതി നിഷേധിച്ചിരിക്കുകയാണ് ചൈനീസ് ഭരണകൂടം. അന്വേഷണം ആരംഭിക്കും മുൻപ് അവസാന നിമിഷം തടഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനം ഗബ്രിയേസസ് അഭിപ്രായപ്പെട്ടു. ഇന്നായിരുന്നു ലോകാരോഗ്യ സംഘടനയിലെ പത്തംഗ സംഘം ചൈനയിൽ എത്തേണ്ടിയിരുന്നത്. തങ്ങൾ കൊവിഡ് രോഗത്തെ തടയാൻ പ്രതിജ്ഞാബദ്ധരാണെന്ന് ചൈനീസ് ഭരണകൂടം അഭിപ്രായപ്പെട്ടു. എന്നാൽ നാളിതുവരെ ചൈന കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ ഒരു അന്വേഷണം തടത്താൻ അനുവദിച്ചിട്ടില്ല. 2019 അവസാനമാണ് വുഹാനിൽ ലോകത്തെ ആദ്യ കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ മതിയായ രീതിയിൽ സ്ഥിതി നിയന്ത്രിക്കാത്തതിനാൽ രോഗം ചൈന വിട്ട് പുറത്തേക്ക് അതിവേഗം പടർന്നു. അതുകൊണ്ട് തന്നെ ചൈനയുടെ ബദ്ധവൈരിയായ അമേരിക്ക ഇതിന് ചൈനയെ കു‌റ്റപ്പെടുത്തി. ചൈനീസ് വൈറസ് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡിനെ വിശേഷിപ്പിച്ചത്.

You might also like

Most Viewed