അമേരിക്കയുടെ വ്യാപാര മേഖലയുടെ മന്ത്രിതല ചുമതലയിലേക്ക് ചൈനീസ് വംശജയെന്ന് സൂചന

വാഷിംഗ്ടണ്‍: അമേരിക്കയുടെ വ്യാപാര മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് ചൈനീസ് വംശജയെ ചുമതലയേല്‍ക്കുമെന്ന് സൂചന നൽകി ബൈഡൻ. ജോ ബൈഡന്റെ തീരുമാനം അനുസരിച്ച് പ്രശസ്ത അഭിഭാഷകയും വ്യാപാര നിയമകാര്യത്തിലെ പ്രഗത്ഭയുമായ കാതറിന്‍ തായിയുടെ പേരാണ് പുറത്തുവരുന്നത്. മൂന്ന് പേരെ പരിഗണിച്ചതില്‍ കൂടുതല്‍ സാദ്ധ്യത കാതറിനാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ കല്‍പ്പിക്കുന്നത്.
2017 മുതല്‍ അമേരിക്കയുടെ വ്യാപാര മേഖലയുടെ നിരീക്ഷണവും നിര്‍ദ്ദേശങ്ങളും നല്‍കുന്ന സമിതിയായ ഹൗസ് ഓഫ് വെയ്‌സ് ആന്റ് മീന്‍സ് കമ്മിറ്റി അംഗമെന്ന നിലയില്‍ നിർണായക സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് കാതറിന്‍. ഈ ചുമതലയില്‍ അമേരിക്കയില്‍ നിന്നും പരിഗണിക്കപ്പെടുന്ന ചൈനീസ് വംശജ എന്ന പ്രത്യേകതയുമുണ്ട്. കാബിനറ്റിലേക്ക് പരിഗണിക്കുന്ന രണ്ടാമത്തെ ഏഷ്യന്‍ വനിത എന്ന പ്രത്യേകതയും കാതറിനുണ്ട്. ട്രംപിന്റെ ഭരണകാലത്ത് അമേരിക്ക-മെക്‌സിക്കോ-കാനഡ വ്യാപാര ബന്ധത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുത്തതില്‍ കാതറിന്‍ പ്രമുഖ പങ്ക് വഹിച്ചിരുന്ന നിയമവിദഗ്ധയാണ്. ഹാർവാർഡ് ബിരുദധാരിയാണ്.