ഡൽഹിയിൽ 10 കോടിയുടെ മയക്കുമരുന്നുമായി വിദേശികൾ അറസ്റ്റിൽ

ലഹരി വസ്തുക്കളുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍
ന്യൂഡൽഹി: വൻകിടക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന മയക്കുമരുന്നു മാഫിയ സംഘത്തിലെ വിദേശികൾ പിടിയില്‍. മയക്കുമരുന്നുമായി രണ്ട് നൈജീരിയന്‍ സ്വദേശികളെയാണ് പോലീസ് പിടികൂടിയത്. നിശാപാര്‍ട്ടികളിലും മറ്റ് ഒത്തുകൂടലുകളിലും വ്യാപകമായി ഉപയോഗിക്കുന്ന വിലകൂടിയ മയക്കുമരുന്നാണ് പിടിച്ചത്. പത്തു കിലോഗ്രാം വരുന്ന ആംഫെറ്റാമൈനാണ് നൈജീരിയക്കാരുടെ കൈവശം ഉണ്ടായിരുന്നത്. വിപണിയില്‍ പത്തുകോടി വിലവരുന്ന മയക്കുമരുന്നാണിതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരീന്ദ്ര സിംഗ് അറിയിച്ചു.
ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശികള്‍ പിടിക്കപ്പെട്ടത്. സംശയം തോന്നി അവരുടെ കൈവശമുള്ള ബാഗുകള്‍ പരിശോധിക്കുമ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. ഐസ് എന്നും സ്പീഡെന്നും വിളിപ്പേരുള്ള മയക്കുമരുന്ന് ബംഗളൂരുവിലേക്ക് എത്തിക്കലായിരുന്നു സംഘത്തിന്റെ ദൗത്യം.