"ബൈഡൻ നല്ലൊരു മനുഷ്യൻ'


വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ 46-ാമതു പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ അഭിനന്ദിച്ച് മുൻ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു ബുഷ്. നിയുക്ത പ്രസിഡന്‍റിനെ ഫോണിൽ വിളിച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. 

ഞങ്ങൾ തമ്മിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ട്. എങ്കിലും രാജ്യത്തെ നയിക്കാൻ അവസരം നേടിയ ബൈഡൻ ഒരു നല്ല മനുഷ്യനാണെന്നും ബുഷ് പറഞ്ഞു. ട്രംപിന് മുൻപ് പ്രസിഡന്‍റായ റിപ്പബ്ലിക്കൻ നേതാവാണ് ബുഷ്. വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും ബുഷ് അഭിനന്ദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed