ബാഗ്ദാദിൽ ഐഎസ് ആക്രമണം; 11 മരണം


ബാഗ്ദാദ്: ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദിൽ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ബാഗ്ദാദ് വിമാനത്താവളത്തിനു സമീപമാണ് ആക്രമണം ഉണ്ടായത്.

ട്രൈബൽ ഹാഷിദ് ഫോഴ്സ് സ്റ്റേഷനു നേരെ ആക്രമികൾ ഗ്രനേഡ് എറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥരും ആറ് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ട് പേരെ സെൻട്രൽ ബാഗ്ദാദിലെ ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed