വൈറ്റ് ഹൗസ് വിട്ടാലുടൻ ട്രംപിന് വിവാഹ മോചനം?


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽനിന്ന് ഇറങ്ങിയാലുടൻ ഭാര്യ മെലാനിയ വിവാഹമോചനം നേടുമെന്ന് വെളിപ്പെടുത്തൽ. വൈറ്റ്ഹൗസ് മുൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. ഇവരുടെ 15 വർഷം നീണ്ട വിവാഹബന്ധം അവസാനിച്ചു കഴിഞ്ഞുവെന്നാണ് വൈറ്റ് ഹൗസിലെ ഓഫീസ് ഓഫ് പബ്ലിക് ലെയ്സണ്‍ മുൻ കമ്യൂണിക്കേഷൻസ് ഡയറക്ടർ ഒമറോസ മാനിഗോൾട്ട് ന്യൂമാൻ പറയുന്നത്. 

ട്രംപ് വൈറ്റ് ഹൗസിൽ തുടരുന്ന കാലത്തോളം അപമാനം സഹിച്ച് മുന്നോട്ടു പോകാനാണ് മെലാനിയ ശ്രമിച്ചത്. ട്രംപ് പ്രതികാരം ചെയ്യുമോ എന്ന് അവർ ഭയപ്പെട്ടിരുന്നുവെന്നും ന്യൂമാൻ പറയുന്നു. 2017 ൽ ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ന്യൂമാൻ അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലിനോട് ട്രംപോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed