തലച്ചോർ തിന്നുന്ന അമീബിയ; ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകി ടെക്സസ്

ടെക്സസ്: തലച്ചോർ തിന്നുന്ന അമീബിയ രോഗം റിപ്പോർട്ട് ചെയ്തതോടെ ദുരന്ത സാധ്യത മുന്നറിയിപ്പ് നൽകി ടെക്സസ് ഗവർണർ ഗ്രേഗ് അബ്ബോട്ട്. അമീബിയ ബാധിച്ച് ആറുവയസുകാരൻ മരിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് ദുരന്ത മുന്നറിയിപ്പ് നൽകിയത്. കുട്ടിയുടെ വീട്ടിലെ ഗാർഡൻ ഹോസിന്‍റെ ടാപ്പിൽ അമീബിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും രോഗസാന്നിധ്യം കണ്ടെത്തി. ജനങ്ങൾ വെള്ളം ചൂടാക്കി കുടിക്കണമെന്നും അധികൃതർ അറിയിച്ചു.