ദേശീയ സുരക്ഷയെക്കുറിച്ച് ട്രംപിന് ധാരണ പോലുമില്ല...

വാഷിംഗടണ്‍ ഡിസി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് ദേശീയ സുരക്ഷയെക്കുറിച്ച് കാര്യമായ ധാരണയില്ലെന്ന ആരോപണവുമായി ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർത്ഥി ജോ ബൈഡൻ. അഭിമുഖങ്ങളിൽ ആണവായുധങ്ങളെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് ബൈഡന്‍റെ വിമർശനം.
ട്രംപിന്‍റെ പ്രതികരണങ്ങളിൽ ഒട്ടും അതിശയമില്ലെന്നും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. ട്രംപ് എന്താണ് പറയാനും ചെയ്യാനും പോകുന്നതെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. ദേശീയ സുരക്ഷ എന്താണെന്ന ധാരണ പോലും ട്രംപിന്് ഇല്ലായിരുന്നു. സ്വയം മുന്നേറാൻ ട്രംപിന് എന്ത് ചെയ്യാനാകുമെന്നും ബൈഡൻ ചോദിച്ചു.