ജർമനിയിൽ അഞ്ചു കുട്ടികൾ ഫ്ലാറ്റിൽ മരിച്ച നിലയിൽ


സോളിംഗൻ: പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിൽ‌ ഫ്ലാറ്റിൽ അഞ്ച് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അമ്മ തന്നെ കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. ജീവനൊടുക്കാൻ ശ്രമിച്ച കുട്ടികളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നു മുതൽ എട്ടു വരെ പ്രായമുള്ള മൂന്നു പെൺകുട്ടികളുടെയും രണ്ടു ആൺകുട്ടികളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ഇരുപത്തേഴുകാരിയായ അമ്മയെയാണ് ഞങ്ങൾ കൊലപാതകിയെന്ന് സംശയിക്കുന്നതെന്നും പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed