ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറായി മാരുതി ആള്‍ട്ടോ

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള കാറായി മാരുതി ആള്‍ട്ടോ തിരഞ്ഞെടുക്കപ്പെട്ടു. ആഭ്യന്തര വിപണിയില്‍ മാരുതി ആള്‍ട്ടോയുടെ 40 ലക്ഷം യൂ ണിറ്റ് കാറുകളാണ് വിറ്റഴിച്ചത്. തുടര്‍ച്ചയായ പതിനാറാം വര്‍ഷമാണ് മാരുതി ഈ നേട്ടം സ്വന്തമാക്കുന്നത്.
ബിഎസ് 6 മോഡലിനു പുറമെ ക്രാഷ് ആന്‍ഡ് പെഡസ്ട്രിയന്‍ സേഫ്റ്റി റെഗുലേഷന്‍ മാനദണ്ഡങ്ങളോടുകൂടി ഇന്ത്യയിലെ ആദ്യത്തെ എന്‍ട്രി ലെവല്‍ മോഡല്‍ കൂടിയാണ് മാരുതി ആള്‍ട്ടോ. ഡൈനാമിക് എയ്റോ എഡ്ജ് രൂപകല്‍പനയിലുള്ള വാഹനത്തിന്‍റെ ഇന്ധനക്ഷമത പെട്രോളില്‍ 22.05 കിലോമീറ്ററും സിഎന്‍ജി യില്‍ 31.56 കിലോമീറ്ററുമാണ്.