കോവിഡ് 19; പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗും അച്ഛനും നിരീക്ഷണത്തിൽ

സ്റ്റോക്ഹോം: പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗ് കോവിഡ് നിരീക്ഷണത്തിൽ. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണു ഗ്രെറ്റയും അച്ഛൻ സ്വൻഡേ തൻബർഗും നിരീക്ഷണത്തിൽ കഴിയുന്നത്. അടുത്തിടെ ഇരുവരും യൂറോപ്പിലേക്കു ട്രെയിനിൽ യാത്ര ചെയ്തിരുന്നു. യാത്ര കഴിഞ്ഞെത്തി കുറച്ചു ദിവസങ്ങൾക്കു ശേഷമാണു ഗ്രെറ്റയ്ക്കു ചെറിയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തനിക്കു കൊറോണയുണ്ടെന്നു സംശയിക്കുന്നുവെന്നും അതിനാൽ സെൽഫ് ഐസൊലേഷനിലാണ് എന്നുമാണു ഗ്രെറ്റ പറയുന്നത്. ഇരുവരും കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ല. സ്വീഡനിൽ അതീവഗുരുതരമായ രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കു മാത്രമാണു ടെസ്റ്റ് നടത്തുന്നത്.