ചൈനയിലും ഹോങ്കോങ്ങിലുമുള്ള ലുലു ജീവനക്കാർ സുരക്ഷിതർ

ബെയ്ജിങ്ങ്: കൊറോണ വൈറസ് പടർന്ന സാഹചര്യത്തിൽ ചൈനയിലും ഹോങ്കോങ്ങിലുമുള്ള ലുലു ഗ്രൂപ്പിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോർപ്പറേറ്റ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ ഇരുനൂറിലധികം ഇന്ത്യക്കാരായ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്കോങ്ങിലുമായുള്ളത്. ചെയർമാൻ എം.എ. യൂസഫലിയുടെ പ്രത്യേക നിർദേശപ്രകാരം ഇവർക്കാവശ്യമായ മാസ്ക് അടക്കമുള്ള എല്ലാ സംരക്ഷിതകവചങ്ങളും എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും മീഡിയ വിഭാഗം അറിയിച്ചു. ജീവനക്കാരുമായി അബുദാബിയിൽ നിന്ന് നിരന്തര സമ്പർക്കം പുലർത്തുന്നുമുണ്ട്.