മരണം വിതച്ച് കൊറോണ; ചൈനയില്‍ മാത്രം 800 മരണം

ബെയ്ജിങ്ങ്: സാർസിനെയും മറികടന്ന് കൊറോണ വൈറസ് ചൈനയിലുടനീളം മരണം വിതയ് ക്കുകയാണ്. ഞായറാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 800 പേരാണ് ചൈനയിൽ മരിച്ചത്. 2000-03 കാലഘട്ടത്തിൽ ലോകത്ത് ഭീതി വിതച്ച സാർസിനെ തുടർന്ന് 774 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കൊറോണ ഇനിയും നിയന്ത്രണവിധേയമാകാത്തതിനാൽ മരണ സംഖ്യ ഉയരാനാണ് സാധ്യത. മരിച്ചവരിൽ 780 പേരും ചൈനയിലെ ഹുബേയിൽ നിന്നുള്ളവരാണ്. ചൈനയ്ക്ക് പുറമെ 30തോളം രാജ്യങ്ങളിൽ കൊറോണ ബാധിച്ചിട്ടുണ്ട്. മൊത്തം 37,547 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.