അൽ ക്വയ്ദ നേതാവ് അൽ റെയ്മിയെ വധിച്ചതായി യു.എസ്

സനാ: അറേബ്യൻ ഉപദ്വീപിലെ അൽ ക്വയ്ദ (എക്യൂഎപി) നേതാവ് അൽ റെയ്മിയെ ആക്രമണത്തിൽ വധിച്ചെന്ന അവകാശ വാദവുമായി യുഎസ്. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. 2015-മുതൽ യെമനിൽ അൽ ക്വയ്ദയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്നയാളാണു അൽ റെയ്മി. 2000 മുതൽ നടന്ന പല ആക്രമണങ്ങളുടെയും സൂത്രധാരനായിരുന്നു റെയ്മി. യെമനിൽ നടത്തിയ ആക്രമണത്തിലാണ് റെയ്മിയെ വധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.