യോക്കോഹാമ കപ്പലിലെ 41 പേർക്കു കൂടി കൊറോണ ബാധ


യോക്കോഹാമ: ജാപ്പനീസ് ആഡംബരക്കപ്പലായ ഡയമണ്ട് പ്രിന്‍സസ് ക്രൂയിസിലെ 41 പേർക്കു കൂടി കൊറോണ ബാധയുള്ളതായി സ്ഥിരീകരിച്ചു. ഇതോടെ കപ്പലിലെ യാത്രക്കാരിൽ കൊറോണ ബാധിതരുടെ എണ്ണം 61 ആയി. കൊറോണ സ്ഥിരീകരിച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി കപ്പലിലെ നാലായിരത്തോളംവരുന്ന സഞ്ചാരികളേയും ജീവനക്കാരെയും ക്വാറന്‍റൈൻ ചെയ്തിരിക്കുകയാണ്.

ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ എൺപതുകാരനായ യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ ആദ്യം പരിശോധിച്ചത്. ഇതിൽ‌ 10 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മുഴുവൻ യാത്രക്കാരെയും പരിശോധനയ്ക്കു വിധേയമാക്കി. ആദ്യം കൊറോണ സ്ഥിരീകരിച്ച യാത്രക്കാരന് യാത്രയ്ക്കിടെ രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നാല്‍ ജനുവരി 25ന് ഹോങ്കോംഗില്‍ തിരിച്ചെത്തിയതിനു പിന്നാലെ രോഗ ലക്ഷണങ്ങള്‍ പ്രകടമായതോടെ ഇയാള്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു.

You might also like

Most Viewed