ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ വഞ്ചനാ-കൈക്കൂലി കേസുകള്‍


ജെറൂസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വഞ്ചനാ കൈക്കൂലി കേസുകള്‍. ഇന്നലെയാണ് ഇത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണസ്തംഭനത്തില്‍ കഴിയുന്ന ഇസ്രയേലില്‍ ഈ ആരോപണങ്ങള്‍ ആയുദ്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.
കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ മൂന്നെണ്ണം വീതമാണ് നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് നിയമമന്ത്രാലയത്തിന്റെ പ്രസ്ഥാവനയില്‍ വ്യക്തമാക്കുന്നു. ഇസ്രയേലി അറ്റോര്‍ണി ജനറല്‍ അവചായി മെന്‍ഡല്‍ബ്ലിറ്റ് മൂന്ന് വര്‍ഷവും മാസങ്ങളും നീണ്ടുനിന്ന അന്വേഷണത്തിലാണ് 63 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇസ്രയേലില്‍ ഏറ്റവും നീണ്ടകാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവിനെതിരെയുണ്ടായിരിക്കുന്ന ആരോപണത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകം.
സമ്പന്നരില്‍ നിന്നും സമ്മാനമായി പെയിന്റിംഗ് സ്വീകരിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്തിയെന്നും അന്യായമായി മാധ്യമശ്രദ്ധ നേടാന്‍ ശ്രമിച്ചുവെന്നും പ്രസ്ഥാവനയില്‍ പറയുന്നു. ഇതിന് പുറമെ പത്ത് ലക്ഷം ഷെക്കല്‍സ് വില വരുന്ന ആഭരണങ്ങള്‍,സിഗരറ്റ്, ഷാംപെയിന്‍ എന്നിവ കൈപ്പറ്റിയെന്നാണ് പ്രധാന കേസുകള്‍. 
അതേസമയം, നെതന്യാഹു തനിക്കെതിരെയുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ തള്ളി. തനിക്കെതിരെയുണ്ടായിരിക്കുന്ന രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. കേസുകളെ ത്തുടര്‍ന്ന് താന്‍ രാജിവയ്ക്കിലെന്നും അറിയിച്ചു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed