കാലിഫോർണയയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ മരിച്ചു.

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കാലിഫോർണയയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂളിലെ വിദ്യാർത്ഥിയാണ് വെടിയുതിർത്തത്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സാന്ത ക്ലാരിറ്റയിലെ സോഗസ് ഹൈസ്കൂളിലാണ് സംഭവം. സ്കൂൾ പ്രവർത്തന സമയം തുടങ്ങുന്നതിന് തൊട്ടുമുൻപാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.