ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം

ജക്കാർത്ത: ഇന്തോനേഷ്യയിലെ വടക്കൻ മലുക്കു പ്രവിശ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.1 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രാദേശികസമയം വെള്ളിയാഴ്ച പുലർച്ചെ 1.17നായിരുന്നു ഭൂകന്പം. ഇന്തോനേഷ്യയിലെ ടെർനേറ്റ് ദ്വീപിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.