ടെക്‌സാസിലെ വാള്‍മാര്‍ട്ട് വെടിവയ്പ്പിൽ 20 പേര്‍ കൊല്ലപ്പെട്ടു:26 പേര്‍ക്ക് പരിക്ക്
ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസിലെ വാള്‍മാര്‍ട്ടില്‍ ആയുദ്ധധാരി നടത്തിയ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വാള്‍മാര്‍ട്ടില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 21 വയസുകാരനാണ് കൂട്ടക്കൊല നടത്തിയത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.എൽ പാസോ നഗരത്തിലെ ഷോപ്പിംഗ് സെന്‍ററിനു സമീപമുള്ള സ്റ്റോറിലാണ് സംഭവം. സ്റ്റോറിലെത്തിയ തോക്കുധാരി ആളുകൾക്ക് നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. സ്കൂളിലേക്കുള്ള സാധനങ്ങളും മറ്റും വാങ്ങുന്നതിനായി കുട്ടികളടക്കം നിരവധി പേർ കടയിലുണ്ടായിരുന്നു.
യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നും കിലോമീറ്ററുകള്‍ക്ക് അകലെയാണ് കൂട്ടക്കുരുതി നടന്ന വാള്‍മാര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ആക്രമണം നടത്തിയ 21 കാരന്‍ പോലീസ് പിടിയിലായിട്ടുണ്ട്. ഡാലസിന് സമീപമുള്ള അലെന്‍ സ്വദേശിയാണ് ഇയാള്‍. ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമെന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രാദേശിക സമയം രാവിലെ 10.39ഓടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ സ്ഥാപനത്തില്‍ 1000ത്തിനും 3000ത്തിനും ഇടയില്‍ ആളുകളുണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

