തുർക്കിയിൽ ഏർദോഗന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭാ രൂപീകരിച്ചു

ഇസ്താംബൂൾ : തുർക്കിയിൽ പ്രസിഡണ്ട് തയ്യിപ് ഏർദോഗന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭാ രൂപീകരിച്ചു. പ്രസിഡണ്ടായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്തിന് പിന്നാലെയാണ് കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. 26 അംഗ മന്ത്രിസഭാ 16 ആയി ചുരുക്കിയാണ് ഏർദോഗന്റെ പ്രഖ്യാപനം.
ഫുവാത് ഒക്ടെയാണ് പുതിയ വൈസ് പ്രസിഡണ്ട്. തന്റെ മരുമകനുമായ ബെറാത് അൽബയ്റാക്കിനെ ധനമന്ത്രിയായി ഏർദോഗൻ നിയമിച്ചു. പ്രതിരോധ മന്ത്രിയായി ജനറൽ ഹുലുസി അകർ, വിദേശകാര്യമന്ത്രിയായി മെവ്ലുത് കവുസോഗ്ലു, നീതിന്യായ മന്ത്രിയായി അബ്ദുൽ ഹമിത് ഗുലിനെയും എന്നിവരെ നിലനിർത്തി.
തുർക്കിയെ പാർലമെന്ററി സന്പ്രദായത്തിൽ നിന്ന് പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് പരിവർത്തിപ്പിക്കുന്ന ഭരണഘടനാ ഭേദഗതിക്ക് ശേഷം കഴിഞ്ഞ മാസം നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചാണ് വീണ്ടും ഏർദോഗൻ അധികാരമേറ്റത്. തീവ്രവാദവും സാന്പത്തിക പ്രതിസന്ധിയുമായിരുന്നു ഏർദോഗൻ ഉയർത്തി പിടിച്ച വിഷയങ്ങൾ.
പുതിയ രീതിയനുസരിച്ച് ഉർദുഗാന് പാർലമെന്റിന്റെ അനുമതി കൂടുതെ വൈസ് പ്രസിഡണ്ട്, മന്ത്രിമാർ, ഉന്നത തല ഉദ്യോഗസ്ഥർ, മുതിർന്ന ജഡ്ജിമാർ എന്നിവരെ നിയമിക്കാനും പുറത്താക്കാനും ഉള്ള അധികാരമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും പാർലമെന്റ് പിരിച്ചു വിടാനും പ്രസിഡണ്ടിന് അധികാരമുണ്ട്. പുതിയ രീതിയനുസരിച്ച് പ്രധാനമന്തി പദം ഇല്ലാതാവുകുയും ചെയ്യും. രണ്ടാഴ്ച മുന്പ് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഉർദുഗാൻ വലിയ വിജയം നേടിയിരുന്നു, സത്യപ്രതിജ്ഞാ ചടങ്ങിൽ റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദേവ്, വെൻസ്വേലൻ പ്രസിഡണ്ട് റോബർട്ട് മദൂറോ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുൾപ്പടെയുള്ള വിദേശ രാഷ്ട്ര തലവന്മാർ പങ്കെടുത്തു.