കംബോഡിയൻ രാജകുമാരന് കാറപകടത്തിൽ പരിക്ക് : ഭാര്യ മരിച്ചു

നോം പെൻ : കംബോഡിയ രാജകുമാരനും മുൻ പ്രധാനമന്ത്രിയുമായ നോറോദോം രണറിദ്ധിന് കാറപകടത്തിൽ പരിക്ക്. അദ്ദേഹത്തേയും ഭാര്യയേയും സമീപത്തെ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ രണറിദ്ധിന്റെ ഭാര്യ ഫല്ല (39) മരിച്ചു. രണറിദ്ധിന് (74) അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
തെക്ക് പടിഞ്ഞാറൻ കംബോഡിയയിലെ സിഹാനൂക്ക് വില്ലെ നഗരത്തിൽ രാഷ്ട്രീയ അനുഭാവികളെ കാണാനുള്ള യാത്രക്കിടെ ടാക്സി കാർ രണദ്ധിന്റെ കാറിൽ ഇടിച്ചതിനെ തുടർന്നായിരുന്നു അപകടം. കംബോഡിയയുടെ രാജാവ് നോറോദോം സിഹമോണിയുടെ അർദ്ധ സഹോദരനാണ് രണറിദ്ധ്. ഹുൻസെന്നിനൊപ്പം 1993 മുതൽ 97 വരെയാണ് രണറിദ്ധ് കംബോഡിയയുടെ പ്രധാനമന്ത്രിയായിരുന്നത്. നിലവിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അട്ടിമറിയിലാണ് ഇദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്.