ആമസോണിൽ ഡോണൾഡ‍് ട്രംപിന്റെ ട്വിറ്റർ സന്ദേശങ്ങൾ അച്ചടിച്ച ടോയ്ലറ്റ് പേപ്പറുകൾ
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ‍് ട്രംപിന്റെ ട്വിറ്റർ സന്ദേശങ്ങൾ അച്ചടിച്ച ടോയ്‍ലറ്റ് പേപ്പർ ആമസോൺ ഇ-കോമേഴ്സ് സൈറ്റിൽ. ടോയ്‍ലറ്റ് ട്വീറ്റ്സ് എന്ന റീട്ടെയിൽ സ്ഥാപനമാണ് ടോയ്‍ലറ്റ് പേപ്പറുകൾ ആമസോണിലൂടെ വിൽക്കുന്നത്. 10 ട്വീറ്റുകൾ ആണ് ടോയ്‍ലറ്റ് പേപ്പർ റോളിൽ മുഴുവൻ അച്ചടിച്ചിരിക്കുന്നതെന്നു കന്പനി പറയുന്നു. ട്രംപിന്റെ മുഖവും ഇതിൽ പ്രിന്റ് ചെയ്തിട്ടുണ്ട്
9.99 ഡോളർ വിലയുള്ള ട്രംപിന്റെ ട്വീറ്റുകളുള്ള ടോയ്ലെറ്റ് പേപ്പർ വെള്ളിയാഴ്ചയോടെയാണ് ആമസോണിൽ വിൽപ്പനയ്ക്കെത്തിയതെങ്കിലും രണ്ട് ദിവസം കൊണ്ട് സ്റ്റോക്ക് തീർന്നു. ടോയ്ലെറ്റ് പേപ്പർ ഉടൻ വീണ്ടും വിൽപ്പനയ്ക്കെത്തുമെന്നാണ് വിവരം. ട്രംപിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ നേരത്തേയും ട്രംപിന്റെ മുഖമുള്ള ടോയ്ലറ്റ് പേപ്പറുകൾ ആമസോണിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

