സി­റി­യയിൽ അമേ­രി­ക്കൻ വ്യോ­മാ­ക്രമണം; 43 പേർ കൊ­ല്ലപ്പെ­ട്ടു­


ദമാസ്കസ് : സിറിയയിലെ വടക്കൻ നഗരമായ റാഖയിൽ അമേരിക്കൻ സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 43 മരണം. കൊല്ലപ്പെട്ട മുഴുവൻ ആളുകളും സാധാരണക്കാരാണെന്ന് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി സന അറിയിച്ചു. ജനവാസ കേന്ദ്രത്തിനു നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. 

റഖയിലെ നാഷണൽ ആശുപത്രിക്കു നേരെ ഇരുപത് ബോംബുകളാണ് വർഷിച്ചത്. 65ഓളം സർക്കാർ സ്ഥാപനങ്ങളാണ് വ്യോമാക്രമണത്തിൽ തകർന്നത്. ആശുപത്രിയിൽ ഐ.എസിന്റെ ഭീകരവാദികളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണം ഉന്നം വെയ്ക്കുന്നത് സ്കൂളുകൾ ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളെയാണെന്നും സിറിയൻ അറബ് റെഡ് ക്രസന്റ് വക്താവ് പറഞ്ഞു. 

സിറിയയെ ഭീകരരിൽ നിന്ന് പൂർണമായി മോചിപ്പിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേനയുടെ വിശദീകരണം. ജൂണിലും ഇവിടെ സമാനമായ രീതിയിലുള്ള ആക്രമണം നടന്നിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed