ശ്രീലങ്കയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം


കൊളംബോ : ശ്രീലങ്കയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 53 റൺസിനുമാണ് ഇന്ത്യ ലങ്കയെ പരാജയപ്പെടുത്തിയത്. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരന്പരയും ഇന്ത്യ ഉറപ്പാക്കി. സ്കോർ: ശ്രീലങ്ക 183, 386.ഇന്ത്യ 622/9 ഡിക്ലയേർഡ്.

രവീന്ദ്ര ജഡേജയുംആർ.അ ശ്വിനും ചേർന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. കുശാൽ മെൻ‍ഡിസും (110) ദിമുത് കരുണരത്‌നയും (141) സെഞ്ച്വറിയുമായി ലങ്കയെ മുന്നോട്ട് നയിച്ചെങ്കിലും ഒരു ദിവസത്തെ കളി ബാക്കി  നിൽക്കെ രണ്ടാം ഇന്നിംഗ്സിൽ ആതിഥേയരെ 386 റൺസിന് ഇന്ത്യ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 191 റൺസിന്റെ കൂട്ടുകെട്ടാണ് ലങ്കയുടെ തോൽവിഭാരം കുറച്ചത്. ഗോളിൽ നടന്ന ആദ്യ ടെസ്റ്റിൽ 304 റൺസിനാണ് ഇന്ത്യ ജയിച്ചത്.

ഒന്നാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടുകയും മത്സരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമൻ. 39 ഓവറിൽ 152 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്. അശ്വിൻ, പാണ്ധ്യ എന്നിവർ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed