ലാ­പ്ടോപ് വി­ലക്ക് ; അമേ­രി­ക്ക രണ്ട്­ വി­മാ­നക്കന്പനി­ക​ളെ­ കൂ­ടി­ ഒഴി­വാ­ക്കി­


വാഷിംഗ്ടൺ : മധ്യപൂർവേഷ്യയിലെ രണ്ടു വിമാനക്കന്പനികളെ കൂടി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വിമാനങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിൽ നിന്ന് അമേരിക്ക ഒഴിവാക്കി. കുവൈറ്റ് എയർ‍വേയ്‌സിനെയും റോയൽ ജോർദാനിയനെയുമാണ് പുതുതായി ഒഴിവാക്കിയത്. ഇതോടെ, ലാപ്ടോപ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, ടാബ്‌ലറ്റ് തുടങ്ങിയവ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാം. റോയൽ ജോർദാനിയൻ അമേരിക്കയിലെ മൂന്നു നഗരങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

അമേരിക്ക പുറത്തിറക്കിയ സുരക്ഷാമാനദണ്ധങ്ങൾ‍ പാലിച്ചതോടെ അമേരിക്കൻ ആഭ്യന്തരസുരക്ഷാ വകുപ്പാണ് ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകിയിരിക്കുന്നത്. ഇത്തിഹാദ്, എമിറേറ്റ്സ്, തുർക്കിഷ് എയർലൈൻസ്, ഖത്തർ എയർ‍വേയ്‌സ് തുടങ്ങിയ കന്പനികളെ കഴിഞ്ഞാഴ്ച ലാപ്ടോപ് വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ മാർ‍ച്ചിലാണ് അമേരിക്ക ലാപ്‌ടോപ് ഉൾ‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ‍ക്ക് എട്ട് രാജ്യങ്ങളിലെ പത്തോളം വിമാനത്താവളങ്ങളിൽ‍ വിലക്കേർ‍പ്പെടുത്തിയത്.

You might also like

Most Viewed