ഇന്ത്യ സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പുമായി അമേരിക്ക

വാഷിംഗ്ടണ്‍: തീവ്രവാദ സാന്നിധ്യമുള്ള രാഷ്ട്രങ്ങളിലേയ്ക്ക് സഞ്ചരിക്കുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നി രാഷട്രങ്ങളിലേയ്ക്ക് സഞ്ചരിക്കുന്ന യുഎസ് പൗരന്മാര്‍ക്കാണ് മുന്നറിയിപ്പ്. സൗത്ത് ഏഷ്യയില്‍ ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നും അമേരിക്കന്‍ പൗരന്മാര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കാണിച്ചാണ് അമേരിക്ക രംഗത്തെത്തിയിട്ടുള്ളത്. പാകിസ്താനില്‍ സജീവമായ പല ഭീകര സംഘടനകളും അമേരിക്കന്‍ പൗരന്മാരെ ആക്രമിയ്ക്കാന്‍ ലക്ഷ്യമിടുന്നുവെന്നും യുഎസ് മുന്നറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനില്‍ കഴിഞ്ഞ ആഴ്ചകളിലുണ്ടായ ഭീകരാക്രമണവും മുന്നറിയിപ്പിന് പിന്നിലുണ്ട്. സൂഫി ദര്‍ഗ്ഗയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 90 പേരാണ് മരണമടഞ്ഞത്.
ഇന്ത്യന്‍ ടീമിലേക്ക് ആറ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് വിസാ വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചതിന് പിന്നാലെയാണ് അമേരിക്കന്‍ പൗരന്മാര്‍ക്കുള്ള മുന്നറിയിപ്പും പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയിലും ഭീകരസംഘടനകളുടെ സ്വാധീനമുണ്ടെന്നും ഇന്ത്യയിലും ബംഗ്ലാദേശിലും സ്ഥാപനങ്ങള്‍ ഭീകരസംഘടനകള്‍ ആക്രമിക്കുന്നുവെന്നും അമേരിക്ക പുറത്തിറക്കിയ അടിന്തര സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.